വയനാട്: സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എൻപി കുഞ്ഞുമോൾ. വയനാട് മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ് 54 കാരിയായ കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗമാണ്.
ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
2001-ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞുമോള്‍ സി പി എം അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബത്തേരി ഏരിയാ കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്.
വയനാട് രക്ഷാമാർച്ചിൽ പങ്കെടുത്ത് രണ്ട് ദിവസം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അമ്പലവയൽ അത്തിച്ചാൽ സ്വദേശിനിയാണ്.