പാലക്കാട്: പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിന് കൂട്ടത്തോൽവി. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ പാനലില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു. ചെര്‍പ്പുള ഏരിയ സമ്മേളനത്തിലും ഔദ്യോഗിക പക്ഷം തോറ്റു.
നിലവിലെ ഏരിയ സെക്രട്ടറി കെ വി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റെ ഇ ചന്ദ്രബാബു ഉള്‍പ്പെടെ 13 പേരാണ് മത്സരത്തില്‍ തോറ്റത്. പികെ ശശി അനുകൂലികളാണ് കമ്മിറ്റിയിലേക്ക് വിജയിച്ചത്. കെ നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ദേവദാസ്, കുഴല്‍മന്ദം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരും ഏരിയ കമ്മിറ്റിയില്‍ നിന്നു മത്സരത്തിലൂടെ പുറത്തായി.
എസ്എഫ്ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുറഹ്മാന് അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍ മന്ദം ഏരിയാ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്.
മത്സരം പാടില്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് മത്സരം നടന്നത്.