കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ (Father ) യുവാവ് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം നെട്ടൂർ സ്വദേശിക്കാണ് കുത്തേറ്റത് (stabbed ). ഗുരുതരമായി പരുക്കേറ്റ റഫീഖിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെട്ടൂർ ഐ എൻ ടി യു സി ജംഗ്ഷനിലാണ് സംഭവം. ഇർഷാദ് എന്ന യുവാവാണ് കുത്തി പരിക്കേൾപ്പിച്ചത്. റഫീഖിൻറെ മകളെ ഇർഷാദ് എന്ന യുവാവ് നിരന്തരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് കുട്ടി വീട്ടിൽ പരാതിപ്പെട്ടതിന് പിന്നാലെ ചോദ്യം ചെയ്യാൻ പോയപ്പോഴാണ് റഫീഖിന് കുത്തേറ്റത്. പരുക്കേറ്റ റഫീഖിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രതിയായ യുവാവും സുഹൃത്തുക്കളും ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















