മസ്‌കത്ത്: ഏഴു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെടുത്തത്.സൗത്ത് ആഫ്രിക്ക ഉള്‍പ്പടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്.
സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോതോ, എസ്വതിനി, മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.യാത്രാ നിരോധനം നവംബര്‍ 28 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും സമാനമായ രീതിയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.