തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 27) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ നാളെ അവധിയാണ്.
അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അറിയിപ്പിൽ പറയുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും നവംബര്‍ 29 വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.