മമ്മൂട്ടിയെ (Mammootty) നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam). ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘മമ്മൂട്ടി കമ്പനി’ (Mammootty Company) എന്നാണ് പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം.
.
ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.സിനിമയുടെ ചിത്രീകരണം തമിഴ് നാട്ടില്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും തമിഴ് നാട്ടില്‍ ഷൂട്ട് നടക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.