മസ്കത്ത്: 19 മാസത്തെ ഇടവേളക്കു ശേഷം വിനോദ സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകൾ ഒമാനിലേക്ക് വന്നു തുടങ്ങി. ഇതോടെ രാജ്യത്തിെൻറ വിനോദ സഞ്ചാര മേഖല ഉണരാൻ തുടങ്ങി. ടി.യു.െഎ ക്രൂയിസസ് കമ്പനിയുടെ മെയിൻ ചിഫ് സിക്സ് എന്ന കപ്പലാണ് ബുധനാഴ്ച ഒമാൻ തീരത്തണഞ്ഞത്. പുതിയ ടൂറിസം സീസണിൽ ഒമാൻ തീരത്തെത്തുന്ന ആദ്യ കപ്പലാണിത്. വിവിധ രാജ്യക്കാരായ 2,100 യാത്രക്കാരാണുള്ളത്. കഴിഞ്ഞ സീസണിൽ കപ്പലുകൾ എത്തിയില്ലെങ്കിലും 2018 -2019 സീസണിൽ 2,83,000 വിനോദ സഞ്ചാരികളാണ് കപ്പൽ വഴി ഒമാനിലെത്തിയത്. മുൻ വർഷത്തെക്കാൾ 45 ശതമാനം കൂടുതലാണിത്. 2017- 2018 കാലത്ത് 1,93,000 യാത്രക്കാരാണ് ഒമാനിലെത്തിയത്. ക്രൂയിസ് കപ്പലുകളിലൂടെയുള്ള വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ വർധിക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്. അടുത്ത കാലത്തായി വിനോദ സഞ്ചാരമേഖലക്ക് വലിയ പ്രധാന്യമാണ് ഒമാൻ നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദ സഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഒമാനിേലക്ക് ആകർഷിക്കുന്നത്.
ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഒമാൻ ആരംഭിച്ചിരുന്നു. ഇതിെൻറ ഭാഗമായി നേരത്തെ ചരക്ക് കപ്പലുകൾക്ക് കൂടി പ്രവേശനമുണ്ടായിരുന്ന മത്ര സുൽത്താൻ ഖാബൂസ് തുറമുഖം വിനോദ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. 2014 ആഗസ്റ്റ് 31 മുതലായിരുന്നു മത്ര തുറമുഖത്ത്നിന്ന് ചരക്കു കപ്പലുകളുടെ സേവനം സുഹാർ തുറമുഖത്തേക്ക് മാറ്റിയത്. ഇതോടെ മത്ര തുറമുഖത്ത്നിന്ന് ചരക്കുകപ്പലുകളുടെയും ചരക്കുകളുടെയും തിക്കും തിരക്കും ഗതാഗതക്കുരുക്കും കുറയുകയും തുറമുഖം സഞ്ചാരികൾക്ക് കൂടുതൽ സൗകര്യകരമായി തീരുകയും ചെയ്തു. ഇതിനു ശേഷമാണ് മത്ര തുറമുഖം ക്രൂയിസ് കപ്പലുകളുടെ ഇഷ്ട കേന്ദ്രമായി മാറാൻ തുടങ്ങിയത്. ഒമാനിലെ ശാന്തമായ കാലാവസ്ഥയും ഭൂപ്രകൃതിയിലെ വൈവിധ്യവും വിനോദ സഞ്ചാരികൾക്ക് കൗതുകം പകരുന്നുണ്ട്.
വിനോദ സഞ്ചാര കപ്പലുകളെത്തി തുടങ്ങിയത് മത്ര അടക്കമുള്ള മേഖലകളിലെ വ്യാപാരികൾക്ക് ആേവശം പകരുന്നുണ്ട്. കഴിഞ്ഞ 19 മാസമായി ഉറങ്ങി കിടക്കുകയായിരുന്ന വ്യാപാര മേഖല ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മത്ര സൂഖിൽ വിനോദ സഞ്ചാരികൾ എത്തുന്നത് തന്നെ സൂഖിന് ഉണർവ് നൽകുന്നതാണ്. സാധാരണ വിനോദ സഞ്ചാരികൾ ഒാരോ രാജ്യത്ത് എത്തുേമ്പാഴും ആ രാജ്യത്തിെൻറ ഒാർമ സൂക്ഷിച്ച് വെക്കാനുള്ള വല്ലതും വാങ്ങിവെക്കാറുണ്ട്. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഒാർമക്കായി വാങ്ങി സൂക്ഷിക്കാൻ പറ്റിയ ഇത്തരം നിരവധി വിഭവങ്ങളാണ് മത്ര സൂഖിലുള്ളത്. അതിനാൽ ഇത്തരം വ്യാപാരികൾക്ക് വിനോദ സഞ്ചാരികൾ എത്തിയാൽ നല്ല വ്യാപാരവും ലഭിക്കാറുണ്ട്. ഒമാെൻറ തൊപ്പികൾ, ബൂഖൂർ, ഒമാെൻറ പേരെഴുതിയ ടീ ഷർട്ടുകൾ, ഷാളുകൾ, സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയ നിരവധി ഇനങ്ങൾ ഇൗ വിഭാഗത്തിൽ ഉൾപ്പെടും.
ഏതായാലും ഏറക്കാലമായി കാത്തിരിക്കുന്ന വിനോദ സഞ്ചാര കപ്പൽ മത്രയിൽ നങ്കൂരമിട്ടേതാടെ മത്രയിലെ വ്യാപാരികൾ സന്തോഷത്തിലാണ്. ജർമനിയിൽനിന്നുള്ള യാത്രക്കാരാണ് പ്രധാനമായും വന്നെത്തിയ കപ്പലിലുണ്ടായിരുന്നത്. ആദ്യ കപ്പലിലെ സന്ദർശകർ കുറവാണെങ്കിലും ഭാവിയിൽ കൂടുതൽ കപ്പലുകൾ എത്തുമെന്നും അതു വഴി കൂടുതൽ സന്ദർശകർ മത്ര സൂഖിലേക്ക് ഒഴുകുമെന്നുമാണ് അവർ പ്രതീക്ഷിക്കുന്നത്. ഇതോടെ മത്ര സൂഖിെൻറ പഴയ തിരക്ക് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ പുതിയ കപ്പലുകളും കാത്തിരിക്കുകയാണ് വ്യാപാരികൾ.