പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിൻറെ ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ. മോഹൻലാൽ തന്റെ ഫേസ്‍ബുക്കിലൂടെ ടീസർ ലോഞ്ച് ചെയ്‍തത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.
അജു വർഗ്ഗീസ്,അരുൺ കുര്യൻ, ജോണി ആന്‍റണി, അശ്വത്ത് ലാൽ,വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരംഗമായി മാറിയിരുന്നു.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F195138499459909%2F&show_text=0&width=476
ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ മറ്റൊരു ചിത്രവുമായി എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുൾ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.
മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനർ ആയിരുന്ന മെറിലാൻഡിൻറെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആൻറണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ.
ജനുവരി21ന് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.