ന്യൂഡല്‍ഹി: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുല്ഭൂഷണ് ജാദവിന് വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാന് അനുമതി. സൈനിക കോടതിക്കെതിരെ അപ്പീൽ നൽകാൻ തടസമായിരുന്ന നിയമം ഭേദഗതി ചെയ്തു. പാകിസ്താൻ കോടതിയിൽ ഭേദഗതി ബിൽ അവതരിപ്പിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ സംയുക്ത സമ്മേളനം അംഗീകരിക്കുകയായിരുന്നു. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഏജൻറായി പ്രവർത്തിച്ച് ബലൂചിസ്താനിൽ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റുചെയ്തത്.
ജാദവിന് അപ്പീൽ നൽകാൻ കഴിഞ്ഞ വർഷം പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഓർഡിനൻസ് അവതരിപ്പിച്ചിരുന്നു. 2017 ലാണ് ചാരവൃത്തി ആരോപിച്ച് മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്.