റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുതൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് (Public transport Authority) ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അംഗീകരിച്ച കൊവിഡ് വാക്സിൻ ഡോസുകൾ (covid vaccine doses) പൂർണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.
യാത്രയിൽ ഉടനീളം മാസ്‍ക് ധരിക്കണം, കൈകൾ അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. രാജ്യത്തെ സ്‍കൂൾ ബസുകൾ, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകൾ, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബസുകൾ എന്നിങ്ങനെ നഗര സർവീസുകൾ നടത്തുന്ന എല്ലാ ബസുകൾക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോരിറ്റി അറിയിച്ചിട്ടുണ്ട്.