റിയാദ്: സൗദി അറേബ്യയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരില്‍ രണ്ടുപേര്‍ മരിച്ചു. 51 പേര് സുഖം പ്രാപിച്ചു.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,103ഉം രോഗമുക്തരുടെ എണ്ണം 5,37,100ഉം ആയി. ആകെ മരണസംഖ്യ 8,809 ആയി ഉയര്‍ന്നു.
ചികിത്സയില്‍ കഴിയുന്നവരില്‍ 46 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.