ചാരുംമൂട്: താമരക്കുളം കിഴക്കേമുറി പച്ചക്കാട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ ശങ്കർ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും മെമ്പർഷിപ്പ് വിതരണവും നടന്നു.
കെ പി പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ് രവീന്ദ്രൻ പിള്ള അധ്യക്ഷതയും. സി പി എം വിട്ട് കോൺഗ്രസിലെത്തിയവരെ കോൺഗ്രസ് നൂറനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി ഹരിപ്രകാശ് സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു, മണ്ഡലം പ്രസിഡന്റ് പി ബി ഹരികുമാർ, ടഡി സിസി ജനറൽ സെക്രട്ടറി ബി രാജലക്ഷ്മി എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
















