ഷാർജ: നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പത്രപ്രവര്‍ത്തകനായ പി.എ.മെഹബൂബ് രചിച്ച മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ രാഷ്ട്രീയജീവചരിത്രം വിശദമാക്കുന്ന സി.എച്ച്. ജീവിതവും വീക്ഷണവും എന്ന പുസ്തകം ദുബൈ കെ.എം.സി.സിയുടെ സംസ്ഥാന സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീലിൽ നിന്ന് ഏറ്റുവാങ്ങി എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. കെ.എം.സി.സിയുടെ പവലിയനിൽ വെച്ചാണ് തഹ്‌ലിയ പുസ്തകം ഏറ്റുവാങ്ങിയത്.
ഉയർന്ന ജനാധിപത്യ ബോധവും സമസൃഷ്ടി സ്നേഹവും മുറുകെപ്പിടിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സമുന്നത നേതാവായ സി.എച്ചിന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ വിവിധ ഏടുകൾ അനാവരണം ചെയ്യുന്ന പുസ്തകമാണ് സി.എച്ച്. ജീവിതവും വീക്ഷണവും.
ചടങ്ങിൽ കെ.എം.സി.സി യുടെ ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കായ്, വൈസ് പ്രസിഡന്റ് മുസ്ഥഫ വേങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടിയിൽ യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ സലാം പാപ്പിനിശ്ശേരി, ആദിൽ അബ്ദുൽ സലാം, അഡ്വ.ഫെജുന ഹുറൈസ്, ഫർസാന അബ്ദുൽ ജബ്ബാർ, ബിലാൽ മുഹ്‌സിൻ കരിയാടൻ, സഹദ് എം.കെ.പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.