ഗാംഗ്ടോക്ക്: സിക്കിമിന്റെ കിഴക്കൻ ജില്ലകളിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 9.50 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.
തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്ന് 18 കിലോമീറ്റർ അകലെ അക്ഷാംശം 27.25 ഡിഗ്രി വടക്കും രേഖാംശം 88.77 ഡിഗ്രി കിഴക്കുമായിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.