അഹമ്മദാബാദ്: ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ശ്രീധറാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് പാക് നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെച്ചത്.
ജൽപാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. പാക് നാവികസേനാംഗങ്ങൾ അകാരണമായി ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവർ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.