ഫത്തേഗഢ്: ഉത്തര്‍പ്രദേശിലെ ഫത്തേഗഢ് (Fategarh) ജില്ലാ ജയിലില്‍ തടവുകാരന് ഡെങ്കിപ്പനി (Dengue fever) ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് സെന്‍ട്രല്‍ ജയില്‍ എസ്പി പ്രമോദ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു സംഭവം. ഫത്തേഗഢ് ജില്ലാ ജയിലില്‍ സന്ദീപ് യാദവ് എന്നയാളാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഇയാളെ ജയിലിലായിരുന്നു ചികിത്സിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ച് ഇയാള്‍ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞുടനെ ജലിയിലെ മറ്റ് തടവുകാര്‍ പ്രശ്നമുണ്ടാക്കി. ജയിലിലെ പലയിടത്തും തടവുകാര്‍ നാശനഷ്ടമുണ്ടാക്കി. വിവരമറിഞ്ഞുടനെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.