റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരിൽ 64 പേർ കൂടി സുഖം പ്രാപിച്ചു. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 40 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,930 ഉം രോഗമുക്തരുടെ എണ്ണം 5,37,858 ഉം ആയി.
ആകെ മരണസംഖ്യ 8,804 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരിൽ 50 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.