മസ്‌കത്ത് :ഈ വർഷത്തെ മസ്‌കത്ത് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ബെന്യാമിന്.
ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. സോഷ്യല്‍ ക്ലബ് മലയാളം വിഭാഗം കണ്‍വീനര്‍ പി ശ്രീകുമാര്‍ കേരളോത്സവ വേദിയില്‍ വച്ചാണ് പ്രഖ്യാപനം നടത്തിയത്.
ജനുവരി 28 ന് മസ്‌കത്തിലെ റൂവിയിലുള്ള അല്‍ ഫെലാജ് ഹോട്ടലില്‍ നടക്കുന്ന മലയാളം വിങിന്റെ രജത ജൂബിലി ആഘോഷ സമാപന ചടങ്ങില്‍ ബെന്യാമിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് ശ്രീകുമാര്‍ അറിയിച്ചു.