ഗുഡ്ഗാവ്: ഹരിയാനയിലെ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് പ്രസംഗം കേള്‍ക്കാനെത്തിയ ബിജെപി നേതാക്കളെ തടഞ്ഞ് കര്‍ഷകസമരക്കാര്‍. കര്‍ഷകര്‍ക്കെതിരേ ബിജെപി നേതാവ് നടത്തിയ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
BJP leaders had gathered in an Mandir in Rohtak’s Kiloi vill, to watch live proceedings of PM Modi’s Kedarnath visit. As soon as the villagers came to know about the presence of an Ex-Minister Manish Grover,the entire congregation was gheraoed. Here Neta ji is begging forgiveness pic.twitter.com/EorPB6C87F
— Ramandeep Singh Mann (@ramanmann1974) November 5, 2021
റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലായിരുന്നു സംഭവം. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ക്ഷേത്രത്തിന് സമീപം പ്രതിഷേധിച്ചിരുന്ന കര്‍ഷകരാണ് ബിജെപി നേതാവായ മനീഷ് ഗ്രോവറെയും സംഘത്തേയും വളഞ്ഞത്. എട്ട് മണിക്കൂറോളം ബിജെപി നേതാവിനേയും സംഘത്തേയും കര്‍ഷകര്‍ വളഞ്ഞു. പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയുന്നതുവരെ പുറത്തേക്ക് വിടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതോടെ മനീഷ് ഗ്രോവര്‍ ക്യാമറയ്ക്കു മുന്നില്‍ കൈകൂപ്പ് മാപ്പ് പറഞ്ഞു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഏതാനും കര്‍ഷകസമരക്കാരെ കസ്റ്റഡിയിലെടുത്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















