മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽനിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ മാറ്റി. എൻസിബി ആസ്ഥാനത്തേയ്ക്കാണ് വാങ്കഡയെ മാറ്റിയിരിക്കുന്നത്. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.
ആഡംബര കപ്പലിലെ ലഹരിക്കേസ് പ്രത്യേകസംഘം അന്വേഷിക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആഡംബര ലഹരി കേസ് അന്വേഷിക്കുന്നത്. ഇതിനു പുറമേ വാങ്കഡെ അന്വേഷിച്ചിരുന്ന നാല് കേസുകളും സഞ്ജയ് സിംഗിന്റെ സംഘം അന്വേഷിക്കും.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ മോചനത്തിന് വാങ്കഡെയും സംഘവും കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്.
ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ നിന്നും പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. എന്നാല്‍ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തലോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ നടന്ന ആര്യന് കേസിലെ ‘ഡീല്‍’ സംഭാഷണം താന്‍ കേട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍.
ഷാരൂഖില്‍ നിന്നും 25 കോടി തട്ടാനായിരുന്നു അവരുടെ പദ്ധതിയെന്നും അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെക്കുള്ളതാണെന്ന് താന്‍ കേട്ടെന്നും സെയില്‍ സത്യവാങ്മൂലം നല്കി. പിന്നാലെ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. അതിനിടെ ആര്യന് ഖാന് ജാമ്യം ലഭിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe