ദുബൈ: ഗായകൻ എം.ജി ശ്രീകുമാറിന്( M G Sreekumar)യു.എ.ഇ ഗോൾഡൻ വിസ(UAE golden visa). ദുബൈ ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ദീർഘകാലത്തേക്കുള്ള ഗോൾഡൻ വിസ. ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇ.സി.എച്ഛ് സി.ഇ.ഓ ശ്രി ഇഖ്ബാൽ മാർക്കോണിയും സാന്നിധ്യത്തിൽ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോൾഡൻ വിസ ഏറ്റുവാങ്ങി. കഴിഞ്ഞ 43 വർഷമായി പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിലായി 35000പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും ഗാനം ആലപിക്കാനിരിക്കുകയാണ് എം.ജി ശ്രീകുമാർ. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാൻ ദുബൈയിലെത്തിയതാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe