അബുദാബി: സൈക്കിൾ സൗഹൃദ എമിറേറ്റായ അബുദാബിക്ക് ബൈക്ക് സിറ്റി ബഹുമതി. ഇതോടെ പാരിസ്, കോപ്പൻഹേഗൻ, ഗ്ലാസ്‌ഗോ തുടങ്ങി ലോക ബൈക്ക് നഗരങ്ങളുടെ ഗണത്തിൽ അബുദാബിയുമെത്തി. ‘ബൈക്ക് സിറ്റി’ ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരമായി അബുദാബി.
ഹുദൈരിയാത്ത് ദ്വീപ് സൈക്ലിങ് ട്രാക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ യൂണിയൻ സൈക്ലിസ്‌റ്റ് ഇന്റർനാഷനലിൽനിന്ന് (യുസിഐ) അബുദാബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ‘യുസിഐ ബൈക്ക് സിറ്റി’ ലേബൽ ഏറ്റുവാങ്ങി. ആഗോള സൈക്ലിങ് കേന്ദ്രമായി മാറാനുള്ള എമിറേറ്റിന്റെ ദീർഘകാല ശ്രമങ്ങൾക്ക് ഇതു കരുത്തേകുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. ഇതോടനുബന്ധിച്ച് ബൈക്ക് അബുദാബി ട്രാക്കും തുറന്നു.
ആരോഗ്യകരമായ ജീവിതശൈലിക്ക് പിന്തുണ നൽകുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നെന്ന് അബുദാബി സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനി പറഞ്ഞു. സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടുള്ള നഗരമാണ് അബുദാബിയെന്ന് യുസിഐ പ്രസിഡന്റ് ഡേവിഡ് ലാപ്പർട്ടിന്റ് പറഞ്ഞു. ആരോഗ്യത്തിലേക്ക് സൈക്കിളുരുട്ടാൻ കൂടുതൽ പേർക്കു പ്രചോദനമാകുമെന്നും കൂട്ടിച്ചേർത്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe