ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രസർക്കാർ. ജിഎസ്ടി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 17,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.
ഇതോടെ 60,000 കോടി രൂപയാണ് 2021-22 വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നഷ്ടപരിഹാരമായി കേന്ദ്രം അനുവദിച്ചത്.
673.84 കോടി രൂപയാണ് നഷ്ടപരിഹാരമായി ഇത്തവണ കേരളത്തിനനുവദിച്ചത്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
ഇന്ന് കൈമാറിയ നഷ്ടപരിഹാര തുകയില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിരിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ്. 3053.59 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്. അരുണാചല്‍ പ്രദേശ്,മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ല.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe