ലഖ്‌നൗ: മുസ്ലിം വോട്ട് പിടിക്കാൻ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മതംമാറാനും തയ്യാറാവുമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. അഖിലേഷ് യാദവ് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്‍റാണെന്ന് ശുക്ല ആരോപിച്ചു. ഐ.സ്.ഐയിൽ നിന്ന് അഖിലേഷിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്ലാമിക ലോകത്തിന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് എല്ലാ സഹായവും അവരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു. അദ്ദേഹത്തിന് സാമ്പത്തിക പിന്തുണയും ലഭിച്ചേക്കാം.” -ബിജെപി നേതാവ് പറഞ്ഞു.
മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് നമസ്‌കരിക്കാനും നോമ്പനുഷ്ടിക്കാനും തയ്യാറാവുമെന്നും വോട്ടിനായി വേണമെങ്കില്‍ മതംമാറാൻ വരെ തയ്യാറാവുമെന്നും പാകിസ്താന്‍റെ നിർദേശപ്രകാരമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത് എന്നും ശുക്ല കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഹര്‍ദോയിയില്‍ അഖിലേഷ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് യുപി മന്ത്രിയുടെ പ്രതികരണം. മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയും ഒറ്റ ശ്വാസത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കളാണെന്ന് അഖിലേഷ് പറഞ്ഞിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















