ദുബായ് : ബൈക്കിൽ കുതിക്കുന്ന ഡെലിവറി ബോയ്സിനെ പിന്നിലാക്കി സാധനങ്ങളുമായി റോബട്ടുകൾ വരുന്ന കാലം വിദൂരമല്ല. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 25% വാഹനങ്ങൾ സൂപ്പർ സ്മാർട് ആകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.
ദുബായ് വേൾഡ് കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് ഇതുൾപ്പെടെ 3 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. അറബ് മേഖലയിൽ ആദ്യമായി, താമസ മേഖലകളിൽ ഭക്ഷണവും ഗ്രോസറി സാധനങ്ങളും എത്തിക്കാൻ റോബട്ടുകളെ ഉപയോഗപ്പെടുത്തും. കോളജ് ക്യാംപസുകളിലും തിരക്കേറിയ താമസകേന്ദ്രങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ‘കരീമും’ പ്രമുഖ കമ്പനിയായ കിവിബോട്ടും തമ്മിലുള്ള കരാർ. 15 മിനിറ്റിനകം 10 കിലോമീറ്റർ വരെ സാധനങ്ങൾ എത്തിക്കാൻ റോബട്ട് ബഗ്ഗികൾക്ക് ( ചെറുവാഹന രൂപത്തിലുള്ള റോബട്) കഴിയും.
പാതകളിൽ ഇവയ്ക്കു പ്രത്യേക ലെയ്നുകൾ ഉണ്ടാകും. വിവിധ സേവനങ്ങൾ അതിവേഗം ചെയ്യാനാകുന്ന റോബട്ടുകളും സ്വയംനിയന്ത്രിത വാഹനങ്ങളും നഗരവീഥികൾ കീഴടക്കുന്നതോടെ തിരക്കും മലിനീകരണവും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. ഓൺലൈൻ ഓർഡർ അനുസരിച്ച് സാധനങ്ങൾ വിവിധ മേഖലകളിൽ എത്തിക്കാൻ ഓട്ടോണമസ് (സ്വയംനിയന്ത്രിത) ഡെലിവറി റോബട്ടുകളെ നിയോഗിക്കാനുളള കരാറിൽ ഷോപ്പിങ് മാൾ ഗ്രൂപ് ആയ മാജിദ് അൽ ഫുത്തൈമും യാൻഡെക്സും തമ്മിൽ സഹകരിക്കും.
അടുത്തവർഷം നിശ്ചിത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കാനാണ് പദ്ധതി. നടപ്പാതകളിലൂടെ മണിക്കൂറിൽ 8 കിലോമീറ്റർ വേഗത്തിൽ പോകാനാകും. സാധനങ്ങൾ എപ്പോഴെത്തുമെന്നു കാർഫോർ ആപ്പിലൂടെ ഉപയോക്താവിന് അറിയാനാകും. സേവനങ്ങൾക്ക് സ്വയംനിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കാൻ ‘നൂണും’ ദുബായിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മിൽ കരാർ ഒപ്പുവച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe