മസ്കത്ത്: ഒമാൻ 51ാമത് ദേശീയദിനം ആഘോഷിക്കാനൊരുങ്ങുന്നു. കോവിഡ് പ്രതിസന്ധി വഴിമാറാൻ തുടങ്ങിയതോടെ ഇൗ വർഷത്തെ ആഘോഷപരിപാടികൾ ഗംഭീരമാവും. ഇതിെൻറ ഭാഗമായി നാടുകളിലും നഗരങ്ങളിലും അലങ്കാരങ്ങൾ തുടങ്ങി. മസ്കത്ത് മേഖലയിൽ റോയൽ ഒപേര ഹൗസിെൻറ മുൻവശവും ഗ്രാൻഡ് മസ്ജിദിനു സമീപവുമാണ് അലങ്കാരവിളക്കുകൾ സ്ഥാപിക്കാൻ ആരംഭിച്ചത്. ഒപേര ഹൗസിന് മുൻവശമുള്ള ദീപാലങ്കാരങ്ങൾ മനോഹരമാണ്. നഗരങ്ങളിലെ പ്രധാന ഹൈവേകളിലും പ്രധാന നഗര േകന്ദ്രങ്ങളിലും ദീപാലങ്കാരങ്ങൾ ഒരുക്കാനും തുടങ്ങി. ആഘോഷ ഭാഗമായി എല്ലാ അലങ്കാരവിളക്കുകളും നവംബർ 18 മുതലാണ് മിഴി തുറക്കുക. ഇൗ മാസം അവസാനം വരെ വിളക്കുൾ തെളിഞ്ഞുതന്നെ നിൽക്കും.
ദേശീയദിനാഘോഷം സുപ്രീം കമ്മിറ്റിയുടെ മേൽ നോട്ടത്തിലായിരിക്കും ദീപാലങ്കാരങ്ങൾ നടക്കുക. ഇൗ വർഷെത്ത അലങ്കാരങ്ങൾ ലളിതവും അർഥവത്തുമായിരിക്കുമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു. പൊലിമ പകരാൻ പഴയ മസ്കത്ത് മുതൽ ഗ്രാൻഡ് മസ്ജിദ് വരെ ഹൈവേയിൽ ബഹു വർണത്തിലുള്ള അലങ്കാരവിളക്കുകൾ ഒരുക്കും. വാദീ കബീർ അൽ ബുസ്താൻ റൗണ്ട് എബൗട്ട് മുതൽ ബർക്ക റൗണ്ട് എബൗട്ട് വരെ ഹൈവേയിൽ ഒമാൻ പതാക പാറിക്കളിക്കും.
മസ്കത്തിലെ അൽ അമീറാത്ത്, അൽഖൂദ് എന്നിവിടങ്ങളിലും ദോഫാർ ഗവർണറേറ്റിലെ സലാലയിലും നവംബർ 18ന് വെടിക്കെട്ട് നടക്കും. അരമണിക്കൂർ നീളുന്ന, ആകാശത്ത് വർണങ്ങൾ വിതറുന്ന വെടിക്കെട്ട് ആഘോഷത്തിൻറ പ്രധാന ആകർഷണമായിരിക്കും. അനുകൂല അവസ്ഥ നിലനിൽക്കുന്നതിനാൽ ഇൗ വർഷത്തെ ആഘോഷങ്ങൾ കൂടുതൽ പൊലിമയുള്ളതായിരിക്കും. ഇൗ വർഷം റോഡുകളിലും മറ്റും കൂടുതൽ അലങ്കാരമുണ്ടാവുമെന്ന് ആഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. സുൽത്താൻ ഖാബൂസ് ഹൈവേയുടെ വശങ്ങളിലും മസ്കത്തിലെ പ്രധാന മാളുകളിലും അലങ്കാരമുണ്ടായിരിക്കും. മവാലേഹ് സ്ട്രീറ്റിലും ദീപങ്ങൾകൊണ്ടും
കൊടികൾക്കൊണ്ട് അലങ്കാരമുണ്ടാവും. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിക്കിടക്കാണ് ദേശീയദിനാഘോഷം നടന്നത്. അതിനാൽ പൊലിമയും കുറവായിരുന്നു. കഴിഞ്ഞ വർഷം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള വ്യാപാരങ്ങളും കുറവായിരുന്നു. ദേശീയദിനത്തോടനുബന്ധിച്ച് ദേശീയ ദിനം എംബ്ലം ആലേഖനം ചെയ്ത നിരവധി ഉൽപന്നങ്ങൾ വിപണിയിലിറങ്ങാറുണ്ട്. ഒമാെൻറ ദേശീയ പതാകയുടെ നിറത്തിലും മറ്റുമായി തൊപ്പിയും പേനയും ടീഷർട്ടും കീചെയ്നുകളും അടക്കം നിരവധി ഉൽപന്നങ്ങളാണ് വിപണിയിൽ ഇറങ്ങുന്നത്. സാധാരണ ഇത്തരം ഉൽപന്നങ്ങൾ വിപണിയിൽ വൻ ചലനമുണ്ടാക്കാറുണ്ട്. കഴിഞ്ഞ വർഷം ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ തീരെ കുറവായിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe