ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്മയ് ഗുപ്ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ ( മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. മുംബൈ മലയാളിയാണ് കാര്‍ത്തിക ജി നായര്‍. 720ല്‍ 720 മാര്‍ക്കാണ് കാര്‍ത്തിക നേടിയത്.
കേരളത്തില്‍ നിന്നുള്ള ഗൗരിശങ്കര്‍ എസ് പതിനേഴാം റാങ്കും വൈഷണ ജയവര്ധനന് 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി.
16 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. neet.nta.nic.in, എന്ന വെബ്സൈറ്റില്‍ ഫലം അറിയാം.
.
സെപ്റ്റംബര്‍ 12ന് നടത്തിയ പരീക്ഷ 16 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് എഴുതിയത്. ആദ്യം ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് തുടര്‍ന്ന് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















