പനാജി: ഗോവയില്‍ (GOA) അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്ക് സൗജന്യ തീര്‍ത്ഥാടനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആം ആദ്മി പാര്‍ട്ടി ( Aam Aadmi Party) നേതാവ് അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal ). ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍.
ആംആദ്മി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്ക് സൌജന്യ യാത്ര ഒരുക്കും, ഇത് പോലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്ക് സൌജന്യ തീര്‍ത്ഥാടനം ലഭ്യമാക്കും, മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും, സായിബാബ വിശ്വാസികള്‍ക്ക് ഷിര്‍ദ്ദിയിലേക്കും സൌജന്യ യാത്ര ഒരുക്കും എന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്സും ബിജെപിയും അഴിമതിക്കാരും ഗുഢാലോചനക്കാരുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ബിജെപിക്കെതിരേ സംസാരിക്കാനാവാത്തത്. എന്തുകൊണ്ടാണ് ബിജെപി പത്തുവര്‍ഷത്തോളം അധികാരത്തിലിരുന്നിട്ടും മുന്‍ മുഖ്യമന്ത്രിക്കെതിരേ ഒരു കേസ് പോലും ഫയല്‍ ചെയ്യാന്‍ കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തീര്‍ത്തും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഇവിടുത്തെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് തന്നെ അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് ഇവിടെ അഴിമതിയില്‍ ബിജെപിയുടെ പങ്കാളികളാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















