ന്യൂഡല്‍ഹി: കോവിഡ് (covid) വ്യാപനം കുറഞ്ഞതിനെ തുടർന്ന് ഡല്‍ഹിയിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്നു (schools open). കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് വീണ്ടും സ്കൂളുകൾ തുറക്കാനൊരുങ്ങിയിരിക്കുന്നത്.
ഒക്ടോബർ 15 വരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത, ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും സ്കൂളുകളിൽ വരാൻ അനുവദിക്കില്ല.
നിർബന്ധിത തെർമൽ സ്ക്രീനിംഗ്, ഉച്ചഭക്ഷണ ഇടവേളകൾ, ഇരിപ്പിട ക്രമീകരണങ്ങൾ, പതിവ് അതിഥി സന്ദർശനങ്ങൾ ഒഴിവാക്കൽ എന്നിവ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് DDMA പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും സ്കൂളുകളിൽ വരാൻ അനുവദിക്കില്ല.
തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്ക് ഓഫ്ലൈൻ സെഷനുകൾ (offline Sessions) പുനരാരംഭിക്കാമെന്ന് ഡല്‍ഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഓഫ്ലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിരുന്നു.
കുട്ടികളെ ഓഫ്ലൈൻ ക്ലാസുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കില്ലെന്നും സ്കൂളുകൾ ഹൈബ്രിഡ് മോഡിൽ – ഓൺലൈനിലും ഓഫ്ലൈനിലും എല്ലാ അധ്യാപന-പഠന പ്രവർത്തനങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















