ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും. കഴിഞ്ഞമാസം ഓസ്ട്രേലിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകിയിരുന്നു. ബെയ്ജിങ്ങിലെ സിനോഫാമിന്റെ വാക്സിനും ഓസ്ട്രേലിയൻ ഫാർമ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടിജിഎ) അംഗീകാരം നൽകി.
ഭാരത് ബയോട്ടെക്കിൻ്റെ കോവാക്സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപി-കോർവിക്കും ഓസ്ട്രേലിയ അംഗീകാരം നൽകി. ഈ വാക്സിൻ സ്വീകരിച്ചവർ ഓസ്ട്രേലിയിലെത്തി കോവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കോവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് ടിജിഎ അറിയിച്ചു.
നേരത്തെ ഓസ്ട്രേലിയയിൽ അനുമതി ലഭിച്ച വാക്സിനുകൾ, ഇന്ത്യയിൽ വികസിപ്പിച്ച കോവിഷീൽഡ്, ചൈനയുടെ സിനോവാക് എന്നീ വാക്സിനുകൾക്കാണ് അംഗീകാരമുണ്ടായിരുന്നത്. വാക്സിൻ എടുക്കാത്ത യാത്രക്കാർക്ക് ക്വാറന്റീനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ലോകാരോഗ്യ സംഘടന കോവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകുന്നതിന് ഭാരത് ബയോടെക്കിൽനിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം. കഴിഞ്ഞദിവസം ഒമാൻ ഭരണകൂടവും കോവാക്സിന് അനുമതി നൽകിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















