മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി മൂന്നാഴ്ച ജയിലിൽ കഴിഞ്ഞ ബോളിവുഡ് താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ ശനിയാഴ്ച ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. നടൻറെ വസതിയായ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകർ വൻവരവേൽപാണ് താരപുത്രന് ഒരുക്കിയത്. ആര്യൻ ജയിൽ മോചിതനായതോടെ ഷാരൂഖും കുടുംബവും സന്തോഷത്തിലായി. മകൻ കുടുംബത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ഷാരൂഖ് അടുത്ത് തന്നെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
‘മകൻ ആര്യൻ ഖാൻ ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായതിൻറെ നന്ദി സൂചകമായി ഷാരൂഖ് ഉടൻ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയേക്കും. ഗണപതി ബപ്പയോട് അദ്ദേഹം നന്ദി പ്രകടിപ്പിക്കുന്ന രീതിയാണിത്’ -കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. എല്ലാ വർഷവും ഷാരൂഖ് കുടുംബത്തോടൊപ്പം വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട്. മന്നത്തിൽ ഗണപതി വിഗ്രഹം സൂക്ഷിക്കുന്നുണ്ടെന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു.
ഈ വർഷവും ഗണേശ ചതുർത്ഥി ഉത്സവത്തിന് ഷാരൂഖ് ആശംസകൾ നേർന്നിരുന്നു. ‘അടുത്ത വർഷം വീണ്ടും കാണും വരെ ഗണപതിയുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കട്ടെ. ഗണപതി ബപ്പ മോറിയ!’ -ഗണപതിയുടെ ചിത്രം പങ്കുവച്ചുക്കൊണ്ട് ഷാരൂഖ് ട്വീറ്റ് ചെയ്തിരുന്നു.
ആഡംബരക്കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാനും മറ്റൊരു സുഹൃത്തായ അർബാസ് മർച്ചൻറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ മുൺമുൺ ധമേച്ച ഞായറാഴ്ച പുറത്തിറങ്ങിയേക്കും. മൂവർക്കും ബോംബെ ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയാക്കാൻ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണമായത്.
ആര്യൻ ഖാനും അർബാസ് മർച്ചൻറും ഇന്നലെയാണ് ജയിൽ മോചിതരായത്. ആർതർ റോഡ് ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞത്. ബൈക്കുള വനിതാ ജയിലിലാണ് മുൺമുൺ ധമേച്ചയുണ്ടായിരുന്നത്. റിലീസ് ഓർഡർ ശനിയാഴ്ച വൈകീട്ടോടെയാണ് ജയിലിലെത്തിയത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















