കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവാഹ ചടങ്ങിൽ സംഗീതം ആസ്വദിച്ചവർക്കു നേരെ വെടിയുതിര്‍ത്ത് താലിബാൻ ഭീകരർ. വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
അഫ്ഗാന്റെ കിഴക്ക് നംഗർഹാർ പ്രവിശ്യയിലെ സോർഖ്രുദിലായിരുന്നു സംഭവം. വിവാഹവീട്ടിൽ സംഗീത പരിപാടി നടക്കുമ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മുൻ താലിബാൻ ഗവർണമെന്റ് സംഗീത പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും പുതിയ സർക്കാർ അത്തരത്തിൽ ഉത്തരവുകളൊന്നും ഇതുവരെ ഇറക്കിയിട്ടില്ല.
എന്നാൽ വിനോദ പരിപാടികളൊക്കെ മുസ്ലിം നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് താലിബാൻ നിലപാട്. 1996 നും 2001 നും ഇടയിൽ ഭരിച്ചിരുന്ന മുൻ താലിബാൻ സർക്കാർ ഇസ്ലാമിക നിയമങ്ങളുടെ കർശനമായ വ്യാഖ്യാനവും കഠിനമായ പൊതു ശിക്ഷകളും ഏർപ്പെടുത്തിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















