ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖക്ക് സമീപം സ്‌ഫോടനം. രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗരുതരമായി പരുക്കേറ്റു.
ഒരു ഓഫീസറും സൈനികനുമാണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികര്‍ മരിച്ചത്. നുഴഞ്ഞുകയറ്റം തടയുന്നതിനായി സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചതായാണ് വിവരം.
അതേസമയം രജൗരി ജില്ലയിലെ പിര്‍പാന്‍ജല്‍ മേഖലയുടെ ഭാഗമായ നൗഷേരയില്‍ ദിവസങ്ങളായി ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















