ഇസ്‌ലാമാബാദ്: തലസ്ഥാനനഗരത്തിലേക്കു നടത്തുന്ന നിരോധിത സംഘടനയായ തെഹ്‌രീകെ ലബൈക് പാക്കിസ്ഥാൻ (ടിഎൽപി) അനുയായികളുടെ പ്രതിഷേധ റാലിയെ നേരിടുമെന്ന് പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതി പ്രഖ്യാപിച്ചു. തടവിലുള്ള ടിഎൽപി മേധാവി സാദ് റിസ്‌വിയെ മോചിപ്പിച്ചില്ലെങ്കിൽ നഗരം സ്തംഭിപ്പിക്കുമെന്നാണു പ്രക്ഷോഭകരുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലഹോറിനു സമീപം തമ്പടിച്ചിട്ടുള്ള പതിനായിരക്കണക്കിനു പ്രതിഷേധക്കാർ, പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയായ ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണു ഇസ്‌ലാമാബാദ് ലക്ഷ്യമാക്കി നീങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ സംഘർഷത്തിൽ 8 പോലീസുകാർ ഉൾപ്പെടെ 19 പേരാണു കൊല്ലപ്പെട്ടത്. സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച വിജയിക്കാതെ വന്നതോടെയാണു റാലി തടയുമെന്ന നിലപാടിലേക്കു സർക്കാർ എത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















