പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണിയുടെ(J Chinchu Rani) കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെച്ചാണ് സംഭവമുണ്ടായത്. ആര്‍ക്കും പരിക്കില്ല. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.
ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ കാറിൻ്റെ മുന്‍വശത്ത് കേടുപാടുണ്ടായിട്ടുണ്ട്. ഉടന്‍ തന്നെ മന്ത്രിയെ തിരുവല്ല ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















