മുംബൈ; ആഡംബരകപ്പലിലെ ലഹരിക്കേസിൽ പിടിയിലായ ആര്യൻഖാൻ ഇന്ന് ജയിൽ മോചിതനായേക്കും. വിചാരണ കോടതിയിൽ നിന്ന് ജാമ്യ ഉത്തരവ് ആർദർ റോഡ് ജയിലിൽ എത്താൻ വൈകിയതാണ് പുറത്തിറങ്ങൽ ഇന്നത്തേയ്ക്ക് മാറ്റാൻ കാരണം.
ആര്യന് വേണ്ടി ഇളവ് നൽകാൻ കഴിയില്ലെന്ന് ജില്ലാ സൂപ്രണ്ടും നിലപാട് എടുത്തു. ആര്യനെ സ്വീകരിക്കാൻ പിതാവ് ഷാരൂഖ് ഖാനും ജയിലിലെത്തിയിരുന്നു. നടി ജൂഹി ചാവ്‍ലയുടെ ആൾ ജാമ്യത്തിലും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചതിന് ശേഷവുമാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും 11 മണി മുതൽ 2 മണി വരെയുള്ള സമയത്ത് എൻ.സി.ബി ഓഫീസിൽ ഹാജരാവണം.പ്രതികൾ ജാമ്യ വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















