നൃൂഡൽഹി: പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന്. സെൻറ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂടിക്കാഴ്ച നടക്കുന്നത്.ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കമിടും.
അതേസമയം, മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിന് മോദി ക്ഷണിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, അടുത്ത കുറച്ച് ദിവസം താൻ റോമിലും വത്തിക്കാനിലും ഗ്ലാസ്ഗോയിലും ചില സുപ്രധാന കൂടിക്കാഴ്ചകൾക്കായി ഉണ്ടാകുമെന്നാണ് റോമിലേക്കുള്ള യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി അറിയിച്ചത്. മോദി- മാർപാപ്പ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിൽക്കുമെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















