ഗോഹട്ടി: ആസാമിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. നിയമസഭാംഗങ്ങളുടെ രാജിയും മരണവും കാരണം ഒഴിവുവന്ന സീറ്റുകളിലാണ് മത്സരം നടക്കുന്നത്.
ഗോസൈഗാവ്, ഭബാനിപൂർ, താമുൽപൂർ, മരിയാനി, തൗറ എന്നീ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. നവംബർ രണ്ടിന് വോട്ടെണ്ണൽ നടക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















