മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായി ജൂഹി ചൗള. ഒരുലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആള്‍ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. മംബൈ സെഷൻസ് കോടതിയിലെത്തിയാണ് താരം ജാമ്യ ബോണ്ടിൽ ഒപ്പുവച്ചത്. ( Juhi Chawla Signs bail bond for aryan )
ആര്യൻ ഖാന്റെ കുടുംബസുഹൃത്താണ് ബോളിവുഡ് താരം ജൂഹി ചൗള. ഷാറുഖ് ഖാനുമൊത്ത് നിരവധി ചിത്രങ്ങളിൽ ജൂഹി ചൗള അഭിനയിച്ചിട്ടുണ്ട്.
ആള്‍ജാമ്യക്കാരെ ഹാജരാക്കി കോടതി നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചര മണിക്കുള്ളില്‍ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ആര്യന്റെ മോചനം ഇന്നും സാധ്യമായില്ല. ശനിയാഴ്ച രാവിലെ ആര്യന് ജയിലിന് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.
കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേസിലെ സാക്ഷികളെ സ്വാധീനക്കാന്‍ ശ്രമിക്കരുത്, മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും അനാവശ്യ പ്രസ്താവനകള്‍ നടത്തരുത് തുടങ്ങിയ 14 കര്‍ശന നിര്‍ദേശങ്ങളും ജാമ്യ വ്യവസ്ഥയിലുണ്ട്.
എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്നും മുംബൈയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മുന്‍കൂട്ടി അന്വഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ജാമ്യ കാലയളവില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയത്തും എന്‍സിബി ഓഫീസില്‍ ഹാജരാകണം, വിചാരണ വൈകിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളും ജാമ്യവ്യവസ്ഥയിലുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















