കായംകുളം: ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോൺഗ്രസ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നത്. ഒരു ഭാരവാഹിത്വവും വഹിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ടു മൂന്നു പേർ കോൺഗ്രസ് വിട്ടു പോയപ്പോൾ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്നു ഞങ്ങൾ പറഞ്ഞിരുന്നതാണ.് ചെറിയാൻ ഫിലിപ്പിന്റെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് അതിന്റെ തുടക്കമാണ്. ഇതിനു മുൻപ് എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കട്, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ നൂറുകണക്കിനു പേരും കോൺഗ്രസിൽ ചേർന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തും.
കൂടുതൽ അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാണ്. നൂറു ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത്. ഇന്ന് കസ്റ്റസ് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
മോൻസൻ കേസിൽ പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. മോൻസൻ തട്ടിപ്പുകാരനാണെന്ന് 2019-ൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നതാണ്. 2020-ൽ വിശദമായ റിപ്പോർട്ടും നൽകി. അതിനു ശേഷമാണ് ഡി.ജി.പി ഉൾപ്പെടെയുള്ളവർ സുരക്ഷ ഏർപ്പെടുത്തിയത്. ഇത് സമൂഹത്തിൽ വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തു. ഈ വിശ്വാസ്യതയാണ് പലരെയും ചതിക്കുഴിയിൽ വീഴ്ത്തിയത്. ആളുകളെ ചതിക്കുഴിയിൽ വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം പൊലീസിനും സർക്കാരിനുമുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















