Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡ്രസ്സ് ഊരിനോക്കാതെ KSRTC കണ്ടക്ടര്‍ക്ക് അവള്‍ ‘തീപ്പൊരി പെണ്ണ്’ ആണെന്ന് മനസ്സിലായി: പെണ്‍കുട്ടിയെ ആക്ഷേപിച്ച ആ സംഭവം ഇതാണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2026, 12:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2026ലും സ്ത്രീകളെ മനസ്സിലാക്കാനും, അവരെ ബഹുമാനിക്കാനും പഠിക്കാത്ത കുറേപ്പേരുണ്ട്. സ്ത്രീ എന്നാല്‍, ഭോഗവസ്തു മാത്രമാണെന്ന് ചിന്തിക്കുന്നവര്‍. അവര്‍ക്ക് സമൂഹവും സര്‍ക്കാരുമാണ് ബോധം വെയ്പ്പിക്കേണ്ടത്. സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്നും കുറഞ്ഞവരാണെന്നും, പ്രസവിക്കാനം വീടു നോക്കാനും മാത്രമേ അവര്‍ക്ക് കഴിയൂവെന്നും ചിന്തിക്കുന്ന തനി പുരുഷാധിപത്യ മനോഭാവക്കാര്‍. സര്‍ക്കാര്‍ ജോലിക്കാരിലും ഉണ്ട് ഇങ്ങനെയുള്ളവര്‍. കഴിഞ്ഞ ദിവസം KSRTC യില്‍ ഇത്തരമൊരു സംഭവം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ അടിച്ച് കൈയ്യില്‍ കൊടുത്ത് വീട്ടിലിരുത്തിയപ്പോഴാണ് മനസ്സിലായത് സ്ത്രീയുടെ വിലയും കഴിവും എന്താണെന്ന്.

സ്വന്തം മകളുടെ പ്രായമുള്ള കുട്ടിയെ ബസിലെ യാത്രക്കാരുടെ മുമ്പില്‍വെച്ച് ആക്ഷേപിച്ച കണ്ടക്ടര്‍ക്കാണ് KSRTC വിജിലന്‍സിന്റെ അന്വേഷണത്തിനെ തുടര്‍ന്ന് എം.ഡി. നേരിട്ട് നടപടി എടുത്തത്. ഈ കണ്ടക്ടര്‍ക്കെതിരേ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കണ്ടക്ടര്‍മാരെ KSRTCയില്‍ തുടരാനും അനുവദിക്കരുത്. കാരണം, ഇയാള്‍ ആക്ഷേപിച്ച പെണ്‍കുട്ടിയെപ്പോലുള്ളവരാണ് KSRTCയില്‍ ഏറ്റവും കൂടുതലും യാത്രക്കാര്‍ എന്ന് മനസ്സിലാക്കുക. കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ എറണാകുളം കുമ്പളം സ്വദേശി മഹേഷാണ്. ഇയാളെ ഇന്നലെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കെ.എസ്.ആര്‍.ടി.സി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സംഭവം ഇങ്ങനെ

ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസ്. അതില്‍ വെച്ചാണ് കണ്ടക്ടര്‍ മഹേഷ് വിദ്യാര്‍ഥിനിയെ അവഹേളിക്കുകയും മാനസികമായി വിഷമിപ്പിച്ചതും, ശാരീരികമായി അപമാനിച്ചതും. ബസില്‍ കയറിയ കുട്ടിക്ക് സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഇയാള്‍ പറഞ്ഞു. എന്താണ് സീറോ ടീക്കറ്റ് നല്‍കാത്തതെന്ന് കുട്ടി ചോദിച്ചപ്പോള്‍, ഇതിനെയൊക്കെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയുകയുമായിരുന്നു കണ്ടക്ടര്‍. നീ പെണ്ണാണോ എന്നറിയാന്‍ ഡ്രസ്സ് ഊരി നോക്കണം. അല്ലെങ്കില്‍ പെണ്ണാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കണം. ഇങ്ങനെയാണ് കണ്ടക്ടര്‍ മഹേഷ് കുട്ടിയോട് വളരെ ദേഷ്യത്തില്‍ പറഞ്ഞത്. ‘ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ഉറക്കെ യാത്രക്കാരോടായി ചോദിക്കുകയും ചെയ്തു.

ആക്ഷേപമെല്ലാം കഴിഞ്ഞതോടെ വിദ്യാര്‍ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കകുകയായിരുന്നു. തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും മാനസിക ബുദ്ധിമുട്ട് തോന്നുന്ന തരത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

തനിക്ക് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പറവൂര്‍ പോലീസ് കണ്ടക്ടര്‍ മഹേഷിനെതിരേ കേസെടുത്തു. തുടര്‍ന്ന് KSRTCയെ അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതി KSRTCക്കും നല്‍കിയതിനെ തുര്‍ന്നാണ് KSRTC വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ കുട്ടിയോടെ മോശമായി പെരുമാറിയെന്ന് കണ്ടിയതോടെ കണ്ടക്ടര്‍ക്ക് സസ്‌പെഷന്‍ കിട്ടി.

ReadAlso:

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; അപേക്ഷ ക്ഷണിച്ചു

‘തൂഫാൻ തദ്ദേശം’ വേങ്ങരയിൽ ഇന്ന്‌ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും

റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം ഷാജിക്ക് തെറ്റുപറ്റിയിട്ടില്ല: പി.എം.എ സലാം

വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കമാകും

‘വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

Tags: GURUVAYOOR KRNAKULAMPLUS TWO GIRLഡ്രസ്സ് ഊരിനോക്കാതെ KSRTC കണ്ടക്ടര്‍ക്ക് അവള്‍ 'തീപ്പൊരി പെണ്ണ്' ആണെന്ന് മനസ്സിലായിപെണ്‍കുട്ടിയെ ആക്ഷേപിച്ച് ആ സംഭവം ഇതാണ് ?KSRTCsuspensionANWESHANAM NEWSCP JOHN MINISTERPRIYADARSHINIഅന്വേഷണം മലയാളംCONDUCTOR MAHESH

Latest News

ഡ്രസ്സ് ഊരിനോക്കാതെ KSRTC കണ്ടക്ടര്‍ക്ക് അവള്‍ ‘തീപ്പൊരി പെണ്ണ്’ ആണെന്ന് മനസ്സിലായി: പെണ്‍കുട്ടിയെ ആക്ഷേപിച്ച ആ സംഭവം ഇതാണ് ?

തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം; സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഹാൻഡ്‌ബാഗിലെ തോക്കെടുത്ത് കളിക്കുന്നതിനിടെ ദുരന്തം: 4 വയസ്സുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു; അമ്മ അറസ്റ്റിൽ

പഞ്ചാബ് ലൗലി സര്‍വകലാശാല സംഘര്‍ഷം;ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies