ത്രിപുര: മുസ്ലിം വിഭാഗങ്ങൾക്കെതിരെ ത്രിപുരയിൽ നടന്ന വർഗീയാക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി(Rahul Gandhi). അന്ധതയും ബധിരതയും നടിച്ച് ഈ സർക്കാരിന് എത്രകാലം തുടരാനാകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
‘ത്രിപുരയിൽ മുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്. ഹിന്ദുവിന്‍റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്’ എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ ഒരാഴ്ചയായി അതിക്രമങ്ങൾ ശക്തമാണ്. അക്രമികൾക്ക് പോലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂർണ സഹകരണമുണ്ടെന്ന് വിമർശനനം ഉയരുന്നുണ്ട്. ഈ മാസം ആദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ത്രിപുരയിൽ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.
മാരകായുധങ്ങളുമായി കടുത്ത മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വി എച്ച് പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്. അതേസമയം, അക്രമം തടയാൻ ഭരണകൂടമോ പോലീസോ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം ഉയർന്നവരുന്നുണ്ട്. വിഷയത്തിൽ പ്രതിപക്ഷ കക്ഷികളും മൗനമാണ് പുലർത്തിയതെന്നും ആക്ഷേപമുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















