ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രിയിൽ.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്ന് താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















