ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ(Mullaperiyar) തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയെ(Supreme Court) അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിൻ്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ല. നിലവിലുള്ള അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നും ശാശ്വത പരിഹാരം പുതിയ ഡാം മാത്രമാണെന്നും കേരളം ആവർത്തിച്ചു.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇടുക്കിയില്‍ പ്രശ്നമുണ്ടാക്കില്ലെന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചു. നിയന്ത്രിതമായി വെള്ളം തുറന്നുവിട്ടാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് വെള്ളം ഉയരുക. റൂള്‍ കര്‍വ് തീരുമാനിക്കുന്നത് 2018ലെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ്. വൈദ്യുതി ബോര്‍ഡിൻ്റെ നഷ്ടമല്ല ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഡാം തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു. വേണ്ട സുരക്ഷ കരുതലുകൾ എടുത്തെന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും(Roshy Augustine) കെ രാജനും(K Rajan) വ്യക്തമാക്കി.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേൽനോട്ട സമിതിയുടെ തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്നലെ അറിയിച്ചത്. സമിതിയിൽ കേരളം എതിർപ്പറിയിച്ചെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി(Aishwarya Bhati) അറിയിച്ചിരുന്നു. സമിതിയുടെ തീരുമാനത്തിൽ കേരള സർക്കാരിൻ്റെ പ്രതികരണം കോടതി തേടിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















