കേന്ദ്രം അനുവദിച്ച കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമം കെഎസ്ഇബി വീണ്ടും ആരംഭിച്ചു. ഇതിനായി കമ്പനികളിൽ നിന്ന് യോഗ്യതയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു.
ശക്തി സ്കീമില്‍ ഉള്‍പ്പെടുത്തി 2024ലാണ് കേന്ദ്രം 500മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള കല്‍ക്കരി കേരളത്തിന് അനുവദിച്ചത്. ഏതെങ്കിലും താപവൈദ്യുതി നിലയവുമായി കരാറുണ്ടാക്കി വൈദ്യുതി ഉദ്പാദിപ്പാനുള്ള നീക്കം നടത്തിയെങ്കിലും ഉയര്‍ന്ന തുകയാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് കാരണം പദ്ധതി ഫലം കണ്ടില്ല. ഇപ്പോഴുണ്ടായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും ശ്രമം തുടങ്ങിയത്. കണ്‍ക്കരി ഉപയോഗിക്കാനായില്ലെങ്കില്‍ കേന്ദ്രം ശക്തി സ്കീമില്‍ നിന്ന് കേരളത്തെ പുറത്താക്കും. 25 വര്‍ഷത്തേക്കുള്ള കരാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം. ഒക്ടോബര്‍ മുതല്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. മതിയായ വൈദ്യുതി എത്തിക്കാനുള്ള കരാറുകളായിട്ടുണ്ട്. ഇന്നലെ 84.59 ദശലക്ഷം യൂണിറ്റെന്ന കുറഞ്ഞ വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.















