എറണാകുളം : മഹാരാജാസ് കോളജിൽനിന്ന് മരം മുറിച്ചു കടത്താൻ ശ്രമിച്ചതിന് വിദ്യാർഥികൾ തടഞ്ഞിട്ട ലോറി ഇന്നലെ രാത്രി ക്യാംപസിൽനിന്ന് കടത്തി. മരംമുറി വിവാദം തുടരുന്നതിനിടെയാണ് ലോറിയും കടത്തിയത്. കോളജ് അധികൃതരുടെ ഒത്താശയോടെയാണ് ലോറി കടത്തിയതെന്നാരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന അധ്യാപികയെ ഉപരോധിച്ചു.
ഈ മാസം പത്തിനാണ് ക്യാംപസിൽനിന്ന് മരം മുറിച്ച് കടത്തുന്നതിനിടെ ഈ കാണുന്ന ലോറി വിദ്യാർഥികൾ തടഞ്ഞത്. അനധികൃതമായി മുറിച്ച മരം ആവശ്യമായ രേഖകളില്ലാതെ കടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ ബോധ്യപ്പെട്ടു. പ്രിൻസിപ്പൽ അടക്കം അധികൃതരുടെ അറിവോടെയാണ് മരം കടത്ത് എന്നായിരുന്നു വിദ്യാർഥികളുടെ ആക്ഷേപം. പ്രതിഷേധത്തിനൊടുവിൽ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചു. കോളജ് ക്യാംപസിൽനിന്ന് മരം മുറിച്ചുകടത്തിയതിൽ സോഷ്യൽ ഫോറസ്ട്രിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്തായാലും രാത്രിയിൽ വാഹനം കടത്തി. ആരോപണ വിധേയരെ രക്ഷപെടുത്താനാണ് അധികൃതരുടെ ശ്രമം എന്നാരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു.
വിവരം അറിഞ്ഞയുടൻ പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും പരാതി നൽകുമെന്നും പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ.കെ.വി.ജയമോൾ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















