ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഞെട്ടലുണ്ടാക്കുന്നതാണ് അമേരിക്കയിലെ 18 രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നാല്‍, ലോകത്തെ എല്ലാ രാജ്യങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കുന്ന 27 പേജുള്ള റിപ്പോര്‍ട്ട് ഫോസില്‍ ഇന്ധനത്തെ കാര്യമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധി ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ അടക്കം 11 രാജ്യങ്ങളിൽ ചൂടുകാറ്റും വരൾച്ചയും വഴി ഊർജ്ജ രംഗത്ത് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട് പറയുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങൾ പതിവായി മാറുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത് എന്ന കാര്യം ആശങ്ക സൃഷ്ടിക്കുന്നതാണ്. അടുത്ത മാസം ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് (COP26) മുന്നോടിയായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാലാവസ്ഥ നിരവധി മനുഷ്യരെ അഭയാർത്ഥികളാക്കും എന്ന വസ്തുതയും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അഭയാർഥികളുടെ എണ്ണം വർധിക്കുന്നത് അതാത് രാജ്യങ്ങൾക്കും മറ്റു രാജ്യങ്ങൾക്കും ഭീഷണിയാണ്.
2.20 കോടി ജനങ്ങൾ പ്രതിവർഷം കാലാവസ്ഥ അഭയാർത്ഥികളായി മാറുന്നു എന്നാണ് കണക്ക്. കാലാവസ്ഥ അഭയാർത്ഥികളാക്കി മാറ്റുന്ന ജനതയുടെ വലിയ ഉദാഹരണമാണ് ഹെയ്ത്തി. ഇന്ത്യ അടക്കം 11രാജ്യങ്ങളും രണ്ട് മേഖലകളുമാണ് ഗുരുതരമായ പ്രതിസന്ധിയെ നേരിടുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയെ കൂടാതെ പാക്കിസ്താന്, അഫ്ഗാനിസ്താന്, ഇറാഖ്, മ്യാന്മര്, ഉത്തര കൊറിയ എന്നീ ആറ് ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. മധ്യ അമേരിക്ക, കരീബിയ എന്നിവിടങ്ങളിലുള്ള ഗ്വാട്ടിമല, ഹെയ്ത്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. മധ്യ ആഫ്രിക്ക, പസഫിക്കിലെ ചെറിയ രാജ്യങ്ങള്‍ എന്നിവയും ഗുരുതരമായ പ്രതിസന്ധിയെ നേരിടേണ്ടിവരും.
കാലാവസ്ഥാ മാറ്റങ്ങൾ വരുന്നതോടെ ഈ രാജ്യങ്ങള്‍ ഊഅതിഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ര്‍ജം, ഭക്ഷണം, ജലം, ആരോഗ്യം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ആകും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക. ഇതോടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കാനും അസ്ഥിരത സൃഷ്ടിക്കാനും കാലാവസ്ഥാ വ്യതിയാനം കാരണമാവും.
ഉഷ്ണ തരംഗം, വരള്‍ച്ച എന്നിവ വൈദ്യുതി വിതരണം അടക്കമുള്ള മേഖലകളെ സാരമായി ബാധിക്കും. ഇതോടൊപ്പമുണ്ടാവുന്ന അഭയാര്‍ത്ഥി പ്രവാഹം ലോകത്തെ മൊത്തമായി ബാധിക്കാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യം കൂടുതല്‍ വലിയ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ 60% ഉപരിതല ജലവും പല രാജ്യങ്ങളിൽ കിടക്കുന്നു. രാജ്യങ്ങള്‍ തമ്മില്‍ വെള്ളത്തിനു വേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും.
ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ഇപ്പോള്‍ തന്നെ ജലത്തിനു വേണ്ടിയുള്ള തര്‍ക്കത്തെ പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ജലം വലിയ ഒരു ഘടകമാണ്. ഇത് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്ങ്ങൾക്ക് മാത്രമല്ല, ആഭ്യന്തര പ്രശനങ്ങൾക്കും കാരണമാകും. ഇന്ത്യയിലെ സ്ഥിതി നോക്കുകയാണെങ്കിൽ കേരളവും തമിഴ്നാടും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിലും, തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദി വിഷയത്തിലും തർക്കങ്ങൾ ഉണ്ട്. കാലാവസ്ഥ വ്യതിയാനം ഇത്തരം തക്കങ്ങൾക്ക് മൂർച്ച കൂട്ടും. കാലാവസ്ഥ വ്യതിയാനം മൂലം ജലനിരപ്പുയർന്നതിനെ തുടർന്ന് നിലവിൽ തന്നെ തന്നെ മുല്ലപ്പെരിയാർ ഡാം കേരളവും, തമിഴ്നാടും തമ്മിലുള്ള വിഷയങ്ങളിലേക്ക് കടന്നിട്ടുണ്ട്.
ഇന്ത്യക്ക് പുറമെ, മെകോംഗ് നദിയിലെ വെള്ളത്തിന്റെ കാര്യത്തില്‍ ചൈന, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം വളരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ജിയോ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാകുവാൻ ഇടയുണ്ട്. സമ്പന്ന രാജ്യങ്ങള്‍ സാങ്കേതിക വിദ്യകളെ കാര്യമായി ഉപയോഗിക്കുമ്പോള്‍, അതിനു കഴിവില്ലാത്ത മറ്റു രാജ്യങ്ങള്‍ പ്രതിസന്ധിയിലാവും. ഒരു പ്രത്യേക ഭൂവിഭാഗത്തിലെ സമുദ്ര താപനം കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ പ്രശ്നം സമീപ രാജ്യങ്ങളിലേക്ക് നീങ്ങും. ഇത് മറ്റു രാജ്യങ്ങളുമായി വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവും.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യ, ബ്രസീൽ, ഇൻഡോനേഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ (ഉഷ്ണമേഖലാ കാടുകൾ ഉള്ള) കാർഷിക രംഗത്ത് തിരിച്ചടി ഉണ്ടാക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടെയും വരുമാനത്തിലെ അന്തരം വർധിപ്പിക്കുവാൻ കാലാവസ്ഥാ വ്യതിയാനവും പ്രധാന പങ്കു വഹിക്കുന്നു. അത് സാമൂഹിക ബന്ധങ്ങളെ തന്നെ വഷളാക്കുന്ന ഘട്ടത്തിലേക്ക് കടക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ഇന്റലിജിൻസ് വിവരത്തെ ഏറെ ഗൗരവത്തോടെ വേണം എടുക്കാൻ. പാരീസ് ഉടമ്പടികൾ, നിരവധി ഉച്ചകോടികളിലെ തീരുമാനങ്ങൾ, കാർബൺ കുറക്കാനുള്ള നിർദേശങ്ങൾ തുടങ്ങി എല്ലാം ഏറെ ഗൗരവത്തോടെ കാണണം. വർഗീയ വിദ്വേഷങ്ങളിലും മതചർച്ചകളിലും കുടുങ്ങിക്കിടക്കാതെ സർക്കാരുകൾ ഭാവിയെ കുറിച്ച് ചിന്തിക്കാൻ തയ്യാറാകണം. ഇല്ലെങ്കിൽ പിന്നെ ഒന്നും ചിന്തിക്കാൻ ആളില്ലാതെ വരും. കടലെടുത്തോ, മരുഭൂമിയായോ ഇന്ത്യ മാറിയിട്ടുണ്ടാകും.