ന്യൂഡൽഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രിംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം(Binoy Viswam) എംപി. പെഗസിസ് അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
‘പെഗസിസ് വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്റ് സ്തംഭിച്ചതുപോലും കേന്ദ്രസര്‍ക്കാര്‍ ആ ചര്‍ച്ചകളെ ഒഴിവാക്കിവിട്ടതിന് ഉദാഹരണമാണ്. അങ്ങനെയുള്ള സര്‍ക്കാരിൻ്റെ നിലപാട് കോടതി വിധി വന്നിട്ടും മാറ്റമില്ലാത്തതാണ്. സത്യം പുറത്തറിയാനുള്ള അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്‍ പറ്റില്ലെന്നാണ് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമാകുന്നത്. കോടതി നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടാല്‍ പോലും ഒരു പക്ഷേ രേഖകള്‍ സമര്‍പ്പിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ പറയാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും’. ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, പെഗസിസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുതാര്യമായ നിലപാടാണുള്ളതെന്ന് ബിജെപി(BJP) നേതാവ് സന്ദീപ് വാര്യര്‍(Sandeep Warrier) പ്രതികരിച്ചു. അന്വേഷണം നടന്ന് സത്യം പുറത്തുവരട്ടെ. പരാതി ഉന്നയിച്ച കോണ്‍ഗ്രസ്(Congress) നേതാവ് രാഹുല്‍ ഗാന്ധി(Rahul Gandhi) ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഫോണുകള്‍ വിദഗ്ധ സമിതിക്ക് കൈമാറി അന്വേഷണത്തോട് സഹകരിക്കട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുതായി അഡ്വ. ആല്‍ജോ കെ ജോസഫും പ്രതികരിച്ചു.
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയാണ് ഇനി അന്വേഷിക്കുക. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം. റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍(R V Raveendran) അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് സുപ്രിംകോടതി നിയോഗിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















