ന്യൂഡൽഹി; കൊവാക്‌സീന് ആഗോള അനുമതി നല്‍കാതെ ലോകാരോഗ്യ സംഘടന. ചൊവ്വാഴ്ച ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി വിഭാഗം കൂടുതല്‍ വ്യക്തത ഭാരത് ബയോടെക്കിനോട് തേടുകയായിരുന്നു. ഇത്തവണ മതിയായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിരുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. എന്നാല്‍ റിസ്‌ക് ബെനഫിഫ് അസസ്‌മെന്റില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ ആണ് കൊവാക്സീൻ . കൊവാക്സീന്റെ ജൂലൈ മുതൽ ഉള്ള വിവരങ്ങൾ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് കൂടുതൽ വിവരങ്ങൾ നിർമാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു . അതേസമയം പല രാജ്യങ്ങളും കൊവാക്സീൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിർണായകമാണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















