സോൾ: ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റായിരുന്ന റോഹ് തായെ വൂ (88) അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്.
1979ൽ സൈനിക അട്ടിമറി നടത്തി ഭരണം പിടിച്ച ചുൻ ഡു ഹ്വാന് ശേഷം പിൻഗാമിയായി തായെ വൂ വരാനിരിക്കെ രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. 1987ൽ ഉയർന്നുവന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്താൻ ചുൻ ഡു ഹ്വയും തയെ വൂവും നിർബന്ധതിരായി. 1987 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുത്ത് തായെ വൂ പ്രസിഡൻറായി.അഞ്ചു വർഷത്തിനു ശേഷം ഭരണത്തിൽ നിന്ന് പുറത്തായ തായെ വൂവിനെ, സൈനിക അട്ടിമറി, അഴിമതി കുറ്റങ്ങൾ എന്നിവ ചുമത്തി തടവ് ശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ രണ്ടു വർഷത്തെ തടവുശിക്ഷക്ക് ശേഷം മാപ്പു നൽകി വിട്ടയച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















